വിശേഷം

കേരളത്തില്‍ മലപ്പുറത്തെ തുഞ്ചന്ടെ നാട്ടില്‍ നിന്നും

Name:
Location: തിരുര്‍, കേരള, India

Thursday, July 06, 2006

-----നീ-------------
നിന്നില്‍ ഞാന്‍ കണ്ടത്
എന്റ്റെ ജീവിതമായിരുന്നുവെന്ന
രിയാന്‍ നീ വൈകിയതെന്തേ………….
രാവുകളില്‍ ഞാന്‍ നെയ്ത സ്വപ്നങ്ങളില്‍
കണ്ട ചന്ദ്രബിംബം
നിന്റേതായിരുന്നു
എന്റെ രാത്രികള്‍ പ്രകാശമയമാക്കിയതും
നീയായിരുന്നു
നിന്റെ നയനങ്ങള്‍ എന്റെ ഭാവനയായിരുന്നു
നിന്നോര്‍മകള്‍ എന്‍ വര്‍ണ്ണനകളായിരുന്നു
ഇനിയേതു ജന്മം നമുക്കായ് കാത്തിരിപ്പൂ---
ഒരാലിംഗനത്തിനായ്………………………

10 Comments:

Blogger സന്തോഷ് said...

ഒരിക്കലേ, സ്വാഗതം.

പോസ്റ്റുകള്‍ക്ക് title കൊടുക്കൂ. അല്ലെങ്കില്‍ ആദ്യ വരിയായിരിക്കും പെര്‍മനന്‍റ് ലിങ്കായി സൈഡ് ബാറില്‍ വരിക. ഈ പോസ്റ്റില്‍ത്തന്നെ കുറേ നീണ്ട വരകളാണ് ആദ്യവരിയുടെ തുടക്കം. അതിനാല്‍ ‘നീ’ എന്ന് വരേണ്ടിടത്ത് -------- ഇങ്ങനെയാണ് വരുന്നത്.

പിന്നെ ശനിയോ, ആ സ്ഥിരം പല്ലവി പാടിയാട്ടെ, “മലയാളത്തില്‍ എഴുതാന്‍ എളുപ്പമാണ്...”

സസ്നേഹം,
സന്തോഷ്

3:18 PM  
Blogger തണുപ്പന്‍ said...

ഞാനോ ?
നീയെന്നില്‍ നിന്‍റെ ജീവിതം കാണുന്നതും കാത്തിരുന്നു,
ഉണരുന്ന പകല്‍ പൂക്കളില്‍ നിന്‍റെ മുഖം
പാര്‍ത്ത് നടന്നു.
എന്താണെന്‍റെ തെറ്റ്?-സ്വപ്നം കാണാനറിയാതെ പോയതോ?

3:21 PM  
Blogger സന്തോഷ് said...

ഈ കമന്‍റുകള്‍ പിന്മൊഴിയില്‍ വരുന്നില്ലെന്നു തോന്നുന്നു. അങ്ങനെയെങ്കില്‍ ഈ പോസ്റ്റില്‍ ശനിയന്‍ ഇട്ട കമന്‍റ് വായിച്ചു നോക്കൂ.

3:35 PM  
Anonymous Anonymous said...

ഷുക്കൂറെ,ഇക്ക (ഇബ്രു ) രണ്ടു മൂന്നു മാസം ബ്ലോഗില്‍ കാണില്ല എന്നാണ്‌ കേട്ടത്‌, ഇക്കയുടെ വിടവ്‌ നി നികത്തിക്കോളണം.
ചെറുതായി ചുരുക്കാ‍തെ പോരട്ടെ, അരിഗോണികള്‍ പോലൊരെണ്ണം.

9:50 PM  
Blogger ശ്രീജിത്ത്‌ കെ said...

ഷുക്കൂറെ, നീ ഒരു പൈങ്കിളി ടൈപ്പ് ആണെന്ന് ഇബ്രു പറഞ്ഞപ്പൊ ഇത്രയും പ്രതീക്ഷിച്ചില്ല. ചുമ്മാ പറഞ്ഞതാട്ടോ. നന്നായിട്ടുണ്ട് കവിത. മന്‍സ്സറിഞ്ഞ് എഴുതിയതാണെന്ന് കാണാന്‍ കഴിയുന്നുണ്ട്.

10:15 PM  
Blogger ശ്രീജിത്ത്‌ കെ said...

പിന്മൊഴികള്‍ അഡ്രസ്സ് തെറ്റിച്ചാണല്ലോ കൊടുത്തിരിക്കുന്നത്. ജിമെയില്‍ എന്നതിന്റെ അറ്റത്ത് l കാണുന്നില്ല.

11:14 PM  
Blogger ചില നേരത്ത്.. said...

ലെവളായിരുന്നോ ഇടയ്ക്കിടെ വിളിച്ചിരുന്നതും
എന്‍ ശബ്ദം തിരിച്ചറിഞ്ഞൊളിച്ചോടിയതും?
പ്രണയമാണെങ്കില്‍ ഉണ്ണീ നീയറിയുക..
അത് കാപട്യമല്ലാതൊന്നുമല്ല.
കൌമാരം ചോരണം ചെയ്യും വൃഥവൃത്തിയല്ലോ പ്രണയം..

4:50 AM  
Blogger ചില നേരത്ത്.. said...

പിന്മൊഴികളിലേക്കെത്തുന്നോയെന്നറിയാന്‍..

5:15 AM  
Blogger ഒരിക്കല്‍ said...

സന്തോഷേട്ടന് നന്ദി, സ്വാഗതം ചെയ്തുവല്ലോ.
തണുപ്പോ കവിത അങ്ങനങ്ങട് പോരട്ടെ.....
ശ്രീയേട്ടാ... കാമ്പസില്‍ നിന്നാണെഴുതുന്നത്.യൂത്തിന്റ്റെ വിശേഷങ്ങളാണേ..
തുളസിച്ചേട്ടാ‍ാ ഇബ്രു അത് വേ,,, ഇത് റേ.ഉം
ചേട്ടായി പ്രണയം നിഷ്കളങ്കമനസ്സിലെ ഉണ്ടാവൂ.......

11:24 AM  
Blogger തണുപ്പന്‍ said...

അതില് ചേട്ടായിക്കൊരു പാര‌യില്ലേ എന്നൊരു സംശ‌യം....ഞാനൊന്നും പ‌റ‌ഞ്ഞില്ലേ...വെറും സംശ‌യ‌മാണേ...

10:41 AM  

Post a Comment

<< Home