വിശേഷം

കേരളത്തില്‍ മലപ്പുറത്തെ തുഞ്ചന്ടെ നാട്ടില്‍ നിന്നും

Name:
Location: തിരുര്‍, കേരള, India

Sunday, July 02, 2006

........................ സ്റ്റാര്‍ട്ട്സ്...................................................
കോളേജ് വരാന്തയില്‍ തൂണും ചാരി
മുഖാമുഖം നിന്നു സൊള്ളുന്നതിനിടക്ക്
കാമുകന്‍ തന്റെ പ്രണയിനിയോട്
ചോദിച്ചു “ നീ എനിക്ക് എന്താണു കരുതിവെച്ചിട്ടുള്ളത്?” ....
എന്റെ ഹൃദയം
എന്നു പറഞ്ഞ കാമുകിയോട് ആര്‍ക്കുവേണമതു,
എനിക്ക് വേണ്ടത്
നിന്റെ വൃക്കയാണു,അതിനാണ്‌ ഇപ്പോള്‍ ആവശ്യം...............

21 Comments:

Blogger തണുപ്പന്‍ said...

തുടക്കം തന്നെ കലക്കി.
പറയാനാണെങ്കില്‍ ഒര് പാടുണ്ട് പറയാന്‍-
വിത്ത് ഗുണം പത്ത് ഗുണം
മത്തന്‍റെ വള്ളിയില്‍ കുമ്പളം കായ്ക്കുമോ?
അങ്ങനെ അങ്ങനെ വന്ന് തലയിരിക്കുമ്പൊ വാലാടണ്ട (പറയിപ്പിക്കില്ലല്ലോ?) എന്ന് വരെ.

ഇബ്രുവിന്‍റെ അനിയാ...ബൂലോഗത്തിലേക്ക് സ്വാഗതം.

6:24 AM  
Blogger ചില നേരത്ത്.. said...

ഗുരുനാഥനിട്ട് പാര പണിയരുതെന്ന ആശീര്‍വാദത്തോടെ നിനക്ക് സ്വാഗതം.

6:34 AM  
Blogger Achinthya said...

മോന്നേ ഷുക്കൂറെ...
ചങ്കിന്ന് വില പറഞ്ഞോണ്ടാ തുടക്കം ല്ലെ.നന്നായിണ്ടെട്ടോ
തണുപ്പാ... ഇബ്രു കിടക്കും ഷുക്കൂറോടും, പോസ്റ്റെറിഞ്ഞാല്‍ ആയിരം കമെന്‍റ്,
ഗതികെട്ടാല്‍ ഷുക്കൂറും ബ്ലോഗ്ഗും...അങനെയ്യങ്ങനെ...ല്ലെ

6:35 AM  
Blogger ജേക്കബ്‌ said...

സ്വാഗതം

6:40 AM  
Blogger വക്കാരിമഷ്‌ടാ said...

ഇബ്രൂന്റനിയനാ... സ്വാഗതം സ്വാഗതം. തുടക്കം തന്നെ കൈസറായല്ലോ!

6:44 AM  
Blogger ഡാലി said...

സുസ്വാഗതം...........

7:13 AM  
Blogger kumar © said...

അപ്പോള്‍ ഇബ്രൂന്റനിയനാ? നന്നായി.
വരു വരൂ ഗെടന്നുവരു..

ഇബ്രുവേ അനിയന്റെ ആദ്യ പിടി ഹൃദയത്തില്‍ നിന്ന് നേരേ വൃക്കയിലേക്കാണല്ലൊ.

ഹൃദയവും കാശുകൊടുത്ത് വാങ്ങി രക്തനാഡികളില്‍ ഉരുക്കിച്ചേര്‍ത്ത് കെട്ടിയിടുന്ന പതിവ് വരും.
അപ്പോള്‍ ആ വരാന്തയില്‍ തൂണും ചാരിനിന്ന് അവള്‍ ചോദിക്കും,നീ എനിക്ക് എന്താണു കരുതിവെച്ചിട്ടുള്ളത്?” ..
അവന്‍ നട്ടെല്ലില്‍ കൈവച്ചു പറയും എന്റെ കിഡ്നി!. അവള്‍ പറയും ആര്‍ക്ക് വേണമത്, എനിക്കു വേണ്ടത് നിന്റെ ഹാര്‍ട്ടാണ്. സ്നേഹത്തിന്റെ കൊഴുപ്പു നിറയാത്ത ഹാര്‍ട്ട്. അതിനാണിപ്പോള്‍ മാര്‍ക്കറ്റ്!


വിശേഷങ്ങള്‍ എല്ലാം വരട്ടെ ഇബ്രുന്റനിയാ.

7:19 AM  
Blogger കലേഷ്‌ കുമാര്‍ said...

ഇബ്രാന്റെ അനിയന്‍ കസറുന്നു.
സുസ്വാഗതം!!!

7:21 AM  
Blogger ദില്‍ബാസുരന്‍ said...

കരളായിരുന്നെങ്കില്‍ രണ്ടും നടന്നേനേ.
വച്ച് കാച്ചഡേയ്....

സ്വാഗതം!

7:31 AM  
Blogger ദില്‍ബാസുരന്‍ said...

അത് ശരി. തിരൂരിരുന്നാണോ പരിപാടി.ഞാന്‍ അയല്‍ക്കാരനാണേ..

7:43 AM  
Blogger .::Anil അനില്‍::. said...

സ്വാഗതം ഷുക്കൂറേ.

ചില നേരത്താവുന്നതിലും നല്ലത് ഒരിക്കല്‍ ആവുന്നതുതന്നെയാ;)

8:15 AM  
Blogger Adithyan said...

ഷുക്കൂറെ, തുടക്കം നന്നായി :)

ഒരു കാമുക ഹൃദയം കൂടി ബ്ലോഗുലോകത്തേയ്ക്ക്...

വരൂ വന്നര്‍മ്മാദിയ്ക്കൂ...

ഇബ്രൂനു പാരയാവുന്ന പണ്ടത്തെ വല്ല കരപ്പന്‍ കഥകളും ഉണ്ടെങ്കില്‍ മടിയ്ക്കാത്തെ ഇറക്കി വിടണം എന്ന് ഓര്‍മ്മിപ്പിയ്ക്കുന്നു.

9:28 AM  
Blogger ഇടിവാള്‍ said...

ഷുക്കൂറേ...അതല്ലേ, ഇബ്രൂ ആദ്യമായൊരു വാണിങ്ങു കൊടുത്തേ !!

വൃക്കയല്ലേ ചോദിച്ചുള്ളൂ.. ഭാഗ്യം

9:45 AM  
Blogger Adithyan said...

ഹഹാഹ്ഹ്ഹ

ഇഡീ, പണ്ടു വിശാലന്‍ പറഞ്ഞ പോലെ ഞാന്‍ പാപി, കുടുംബംകലക്കി :)


ഷുക്കൂറെ, എഴുതുമ്പോ പേരു വെച്ചൊക്കെ എഴുതണം എന്നൊന്നും ഒരു നിര്‍ബന്ധവുമില്ല കേട്ടോ... :) കലേഷ് ഒക്കെ എഴുതുന്നതു പോലെ സാങ്കല്‍പ്പിക കഥ പോലെയൊക്കെ അങ്ങു എഴുതിയാല്‍ മതി.... ഞങ്ങള്‍ ഊഹിച്ചെടുത്തോളാം...

10:17 AM  
Blogger ikkaas|ഇക്കാസ് said...

thanks& welcome

8:28 PM  
Blogger വിശാല മനസ്കന്‍ said...

ഇബ്രാന്റെ അനിയച്ചാരേ...
അത് കലക്കി.

നാട്ടില്‍ വൃക്ക ബിസിനസ്സിനിപ്പോ നല്ല സ്കൊപ്പാ ല്ലേ?
അപ്പോള്‍ വീണ്ടും എഴുതുക.

8:50 PM  
Blogger സാക്ഷി said...

സ്വാഗതം

8:50 PM  
Blogger ശ്രീജിത്ത്‌ കെ said...

സ്വാഗതം ഷുക്കൂറേ.

കമന്റ് നോട്ടിഫിക്കേഷന്‍ അഡ്രസ്സ് പിന്മൊഴികള്‍ @ ജിമെയില്‍.കോം എന്നാക്കൂ. ഗ്രൂപ്പിലേക്ക് നേരിട്ടാണ് ഇപ്പോള്‍ കൊടുത്തിരിക്കുന്നത് എന്ന് തോന്നുന്നു.

10:02 PM  
Blogger ഡ്രിസില്‍ said...

ഇബ്രൂന്റനിയാ‍ാ... സുസ്വാഗതം.. കൂടുതല്‍ പ്രതീക്ഷിക്കുന്നു..

10:52 PM  
Blogger bodhappayi said...

വൃക്ക മാച്ച്‌ ആകുമോ ചുള്ളാ... :). അതോ മറിച്ചു വിക്കാനാണോ പ്ലാന്‍.. :)

2:00 AM  
Blogger ഒരിക്കല്‍ said...

എല്ലാ കമന്‍സിട്ട ബ്ലോഗന്മാര്‍ക്കും നന്ദി.
തണുപ്പേട്ടാ‍ാ‍ാ‍ാ;ബ്ലൊഗിങ് തുടങ്ങാന്‍ പരിപാടിയുണ്ടെന്ന് കേട്ടപ്പൊള്‍ ഇക്ക പറഞ്ഞത് എനിക്കിട്ട് പനിയെരുതെന്നാ.ആയതിനാല്‍ ഇക്കയോട് ചോദിച്ചിട്ടേ ഇറക്കാറുളൂ‍ൂ.......
കുമാറേട്ടന്;ഞാന്‍ പുതിയ ലോകത്തിന്റ്റെ ഒരു ചെറിയ പൊള്ളത്തരം എഴുതിയെന്നേ ഉള്ളൂ.
ആദിത്യന്;അങ്ങനെ ഒന്നും ഉദ്ദേശിച്ചിട്ടല്ല എഴുതിയത്....ക്ഷീരമുള്ളൊരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന്ന് കൌതുകം....എന്ന് പരഞ്ഞത് എത്ര ശരിയാണ്.
ടു ശ്രീജിത്; അങ്ങ് പറയും പോലെ തന്നെ....
അചിന്ത്യേക്കും ജേക്കബ്ബ്,ഡാലിക്കും,വക്കാരിമഷ്ട്ടനും തുടങ്ങി എല്ലാ‍ കമന്‍സിട്ടവര്‍ക്കും നന്ദ്രി...........

6:05 PM  

Post a Comment

<< Home