വിശേഷം

കേരളത്തില്‍ മലപ്പുറത്തെ തുഞ്ചന്ടെ നാട്ടില്‍ നിന്നും

Name:
Location: തിരുര്‍, കേരള, India

Sunday, July 09, 2006

ബലിച്ചോറ്
മാത്സ് എക്സാമും കൂടി കഴിഞ്ഞപ്പോള്‍ വലിയ ആശ്വാസം തോന്നി.ഇനി അടുത്ത കൊല്ലം നോക്കിയാല്‍ മതിയല്ലോ.അതു വരെ ഉഴപ്പല്‍ തുടരാമല്ലൊയെന്ന ആശ്വാസത്തോടെയാണ് കോളേജില്‍ നിന്ന് വീട്ടിലേക്ക് എടുപിടിയെന്ന നിലക്ക് ഓടിയെതിയത്.
അങ്ങാടിയില്‍ ബസ് ഇറങ്ങിയപ്പോള്‍ ഒരു ജീപ്പ് ലൈറ്റ് ഇട്ട് സ്പീഡില്‍ പോകുന്നത് വലിയ അസ്വാഭവികതയില്ലാതെ നോക്കി.

ആരെയെങ്കിലും സീരിയസായിട്ട് കൊണ്ട് പോവുകയായിരിക്കുമെന്ന

സാമാന്ന്യ തത്വത്തെ പ്രായോഗിക വല്‍കരിച്ച് നേരെ വീട്ടിലേക്ക് വെച്ച് പിടിപ്പിച്ചു.

കുറേനാളായി സ്നേഹിതരേയൊക്കെ നേരെ ചൊവ്വേ കണ്ടിട്ട്.ഒന്നും ഉണ്ടായിട്ടല്ല വീട്ടില്‍ നിന്ന് ഊരാന്‍ പറ്റെണ്ടേ എക്സാം ആണെന്ന് വീട്ടില്‍ ലീക്കായിരിക്കുന്നു. അപ്പോ പിന്നെ ഉമ്മനെ ബോധിപ്പിക്കാനെങ്കിലും ബുക്കിന്റ്റെ മുന്നില്‍ ഇരുന്നല്ലെ പറ്റൂ,ഇല്ലെങ്കില്‍ വീട്ടുകാരെന്തു വിചാരിക്കും.

അറ്റ് ലീസ്റ്റ് ഇക്കാക്കയോട് എന്റ്റെ കുറ്റം പറഞ്ഞ് കൊടുക്കുന്നതിന്റ്റെ ചൂടൊന്ന് കുറകാമല്ലോ എന്നത് കൊണ്ട് ബുക്ക് മുന്നില്‍ വെച്ച് രണ്ട് ഡയലോഗ് ഉച്ചത്തില്‍ കാച്ചി അങ്ങനെയിരിക്കും.
വരുന്ന വഴി അസിയെ കണ്ട് ഇന്ന് രാത്രി ബൈക്ക് ഓടിക്കന്‍ പടിപ്പിച്ചു തരണമെന്ന് പറഞ്ഞും കല്ലുക്കാനോട് ഖുരാന്‍ ക്ലാസിന്റെ ഡേറ്റുംചോദിചറിഞ്ഞതിന്ന് ശേഷം വയറ്റിന്നുള്ളിലെ ദബ്ബുട്ട് ശമിപ്പിക്കാന്‍ വാരിവലിച്ചു നടന്നു.

വീട്ടിലെത്തിയപ്പോഴുണ്ട് ഉമ്മ കണ്ണീര്‍ ഒലിപ്പിച്ച് നില്‍ക്ക്ണു

.ഉം……..എന്തു പറ്റിയാവോ?

ഉപ്പനെയ്റ്റ് എന്തെങ്കിലും ….ഏയ് സാധ്യതയില്ല ,

ഉപ്പനെ കാണുന്നില്ലല്ലോ പിന്നെ എന്തായിരിക്കും?

വിശപ്പ് അമര്‍ത്തിയൊന്ന് തടവിയപ്പോള്‍ കൂടുതലൊന്നും അന്വേഷിക്കാതെ നേരെ അടുക്കളയിലേക്കു വെച്ച് പിടിപ്പിച്ചു.

സമയം 3.00, വിശ്പ്പിന്റെ ഏറ്റവും ഉയര്‍ന്ന കാഹളത്തിന് പറ്റിയ സമയം തന്നെ.

രണ്ട് മൂന്ന് ഉരുള വായിലേക്ക് വെച്ചിട്ടേയുള്ളൂ,,,

ഉമ്മ പറഞ്ഞു;“നമ്മുടെ കാവഞ്ചേരിയിലെ അമ്മയിടെ അസി മരിച്ചുവത്രെ”

“ ഏത് അസി ഉമ്മ?”,,,

ആ ഓട്ടോയൊക്കെയ്റ്റ് ഇങ്ങട്ട് വന്നിരുന്ന , ടാ ആ വെളുത്ത…….. “ ങേ!!!

ആ പൂച്ച കണ്ണായിട്ടുള്ളവനോ ?”

അതെന്നെ നിങ്ങളെ പാര്‍ട്ടിപരിപാടിക്ക് ഒക്കെ സ്ഥിരമായിട്ട് ഉണ്ടാവറുള്ള അവന്‍ തന്നെ”

ഒരു പുഞ്ചിരിക്കുന്ന മുഖം പെട്ടെന്ന് മനസ്സിലൂടെ കടന്ന് പോയി.”

എങ്ങനെയാണ് മരിച്ചത്?”
ഷോക്കേറ്റാണത്രെ!

ഇപ്പൊള്‍ ഷോക്കേറ്റത് എനിക്കാണ്.

ഇന്നലെയാണല്ലൊ അവനെ ഷരീഫിന്റ്റെ മരുന്നു കടയില്‍ നിന്ന് കണ്ടത്.

സ്വാതസിദ്ധമായ അവന്റ്റെ പുഞ്ചിരി എന്നെ തലോടിയപ്പൊഴാണ് ഞാനവനെ കണ്ടത് . അവന്റ്റെ മനോഹരമായ പുഞ്ചിരികണ്ടാല്‍ ആരും ഒന്നു നിന്ന് പോവും,

അത് കൊണ്ടാണല്ലോ അവനെ എല്ലവര്‍ക്കും പെരുത്ത് ഇഷ്ടമായിരുന്നത്.

അള്ളോ! അത് അവസാന കണ്ട്മുട്ടലായിരുന്നോ?

എത്ര പെട്ടെന്നാണ്‍ ദൈവം ഓരോരുത്തരെ തന്റ്റെ സന്നിതിയിലേക്ക് വിളിച്ച് വരുത്തുന്നത്,

അത് അലംഘനീയമാണെങ്കിലും ഇത് ചതിയായച്ചോ,,,,,,

ചോറുരുള പെട്ടെന്ന് അകത്താക്കി ഷംസുവിന്റ്റെ ഓട്ടോക്ക് വിളിച്ച് ,

ഉമ്മനോടും എളീമയോടും പെട്ടെന്ന് രെഡിയാവാന്‍ പറഞ്ഞു.

ആ സമയത്ത് വല്ലിമ്മാക്കൊരു പൂതി അവര്‍ക്കും വരണമത്രെ! എനിക്ക് കലികയറിയെങ്കിലും ഒന്നും മിണ്ടാതെ ഞാന്‍ വല്ലിമ്മയോടും പെട്ടെന്ന് മാറ്റി റെഡിയാവാന്‍ പറഞ്ഞു.

സമയം 5.00. വല്ലിമ്മായോട് ഒന്ന് കൂടി ചോദിച്ചു വരണോയെന്ന് “എനിക്കെന്താ വന്നാല്‍ ?

“ പിന്നെ ഞാന്‍ ഒന്നും പറയാന്‍ നിന്നില്ല.

എല്ലവരേയും കൂട്ടി റോഡിന്റെ അവിടേക്ക് നടന്നു.

ഷംസുവിന്റെ വണ്ടിയില്‍ കയറി നേരെ കാവഞ്ചേരിയിലേക്ക് പുറപ്പെട്ടു
ഒരു വിധം ആളുകള്‍ അറിഞ്ഞു വരുന്നതേയു- ണ്ടായിരുന്നുള്ളൂ.എന്നാലും കുഴപ്പമില്ലാത്ത ഒരാ‍ള്‍കൂട്ടം അവിടെ ഉണ്ടായിരുന്നു.

ഞാന്‍ മയ്യിത്ത് കാണാന്‍ അകത്തേക്ക് കയറി.

മുമ്പാരത്ത് തന്നെ അവന്റ്റെ ഇക്ക തലക്ക് കയ്യ്കൊടുത്തിരിക്കുന്ന രംഗം ആരുടേയും നെങ്ജ് കലക്കുന്നതായിരുന്നു.

അമ്മയികാ‍ക്കയോട് ഒരു സഹതാപച്ചിരി പാസാക്കി ഞാന്‍ അകത്തേക്ക് കയറി. അവിടെ അമ്മയിയുടേയും അവരുടെ മറ്റു ബ്ന്ധുക്കളുടെയും മക്കള്‍ ഖുര്‍-ആന്‍ പാരായണം ചെയ്തുകൊണ്ടിരുന്നു.കര്‍പൂരതിന്റേയും ചന്ദനത്തിരിയുടേയും മണം അവിടെ പരന്നൊഴുകിയിരുന്നു .

മൃതദേഹത്തെ മൂടിയിരുന്ന ശീലമാറ്റി ഒരു പരിചിത മുഖം എനിക്ക് അവന്റ്റെ മുഖം കാണിചു തന്നു.

ആ മുഖത്ത് ആ പുഞ്ചിരി അപ്പോഴും ഉണ്ടായിരുന്നു.

ഞാന്‍ തിരിച്ചിറങ്ങി.

ഏതെങ്കിലും പരിചിത മുഖം ഉണ്ടോ?

എന്ന് പരതി, മയ്യത്ത് നമസ്ക്കാരം എപ്പോഴാണെന്ന് എനിക്കറിയണമെന്ന് ഉണ്ടായിരുന്നു.

അപ്പോഴാണ് ഞാന്‍ ജാഫറിനെ കണ്ടത്.

അവനോട് അന്വേഷിച്ചപ്പോള്‍ രാത്രി 8.00മണിക്ക് ഉണ്ടാവും എന്നറിയാന്‍ കഴിഞ്ഞു.

ഞാന്‍ വാച്ചിലെക്ക് നോക്കി, 6.00,പതുക്കെ പുറത്തിറങ്ങി,

ഏന്തെങ്കിലും കഴിക്കൂ എന്നു വയറ് എന്നെ ഓര്‍മപ്പെടുത്തി ,

ഇല്ലെങ്കില്‍ നീ എവിടെ എങ്കിലും ഒന്നിരിക്കൂ‍വെന്ന് ശരീരം എന്നെ ഉണറ്ത്തി,,,

എന്റ്റെ കപ്പാസിറ്റി പതുക്കെ ഊര്‍ന്ന് പോകുന്നത് ഞാനറിഞ്ഞു.

വസ്ത്രം വിയര്‍പ്പ് കൊണ്ട് ഒട്ടിയിരുന്നു .

മയ്യിത്തു നിസ്ക്കാരം വരെ തട്ടിമുട്ടി ഒപ്പിച്ച്

നേരെ ഓട്ടൊയില്‍ കയറി പോയവരോടൊപ്പം തന്നെ തിരിച്ച് പോന്നു.

വരുന്ന വഴി ഓട്ടോയില്‍ വെച്ച് അവര്‍ അവന്റെ ഉമ്മയുടെ ദു;ഖത്തെ പറ്റി വാതോരാതെ സംസരിചുകൊണ്ടേയിരുന്നു.

ഞാന്‍ നിശ്ശബ്ദ്മായി എല്ലാം കേട്ടിരുന്നു.

മാതാവിന്റ്റെ വേദന അവര്‍ പങ്കുവെച്ചു കൊണ്ടിരുന്നു.

എപ്പഴോ അവരുടെ സംസാരം ആരുടെയൊ കുറ്റം പറയലിലേക്ക് തിരിഞ്ഞു ,

ഞാന്‍ അവന്റ്റെ ഓര്‍മകളില്‍ വിറങ്ങലിച്ചു നിന്നു.

ഓട്ടൊ വീട്ട് പടിക്കലെത്തിയപ്പോള്‍

ഞാന്‍ പെഞ്ങ്ങളോട് ഇത്തിരി കഞ്ഞിവെള്ളം വേടിച്ച് കുടിച്ച്,

ഇശാഹ് നമസ്ക്കാരത്തിന്നാ‍യ് വുളു എടുത്തു.നമസ്ക്കാരാനന്തരം അവന് വേണ്ടി പ്രാര്‍ത്ഥിച്ചു.
പിന്നെ ഉമ്മയോട് ഇത്തിരി ചോറ് വെഗം വാങ്ങി കഴിച്ചു.

എന്നിട്ട് മുകളിലെ റൂമില്‍ വന്ന് സുഖ്നിദ്രക്കായ് കാത്തിരുന്നു,

പക്ഷേ അവന്റ്റെ പുഞ്ചിരിക്കുന്ന മുഖം എന്നെ വിട്ടൊഴിയാതെ റൂമില്‍ തത്തികളിച്ചു.

പിന്നീട് എപ്പഴോ നിദ്ര എന്നെ തലോടി കടന്നുപോ‍യി.
ഒരാഴ്ച ദുഖത്തോടെ കടന്നു പോയി.പിന്നെ എല്ലാവരും തങ്ങളുടെ സ്വന്തം ജീവിത പ്രശ്നങ്ങളുമായി മുന്നോട്ട് പോയി.ഞാനും അവനെ മെല്ലെ മറന്നു.പിന്നീടവനെ ഓര്‍ക്കുന്നത് അവന്റ്റെ നാല്‍പ്പതിന്ന് അമ്മയികാക്ക ക്ഷണിച്ചപ്പോഴാണ്.
കാലം കുറേയായി ഒരു ബിരിയാണി തിന്നിട്ട് , ഉമ്മനോട് ഞാന്‍ പോകാം എന്ന് പറഞ്ഞ് മറുപടി കാക്കതെ ബൈക്കിനു വേണ്ടി റിയാസിനെ വിളിച്ചു.മഞ്ഞപ്പിത്തത്തിന് ശേഷം ആദ്യമായിട്ടാണ് ബിരിയാണി കഴിക്കാന്‍ പോകുന്നത്.

എനിക്കാണെങ്കില്‍ അതിന്റെ സന്തോഷമായിരുന്നു.

അതില്‍ ഞാന്‍ സദാചാരത്തെ പറ്റിയൊന്നും ചിന്തിച്ചില്ല. അവിടെ എത്തിയപ്പൊള്‍ ഒരു വിതം എല്ല പിള്ളാഴ്സും ഉണ്ടായിരുന്നു.

പന്തല്‍‍ കണ്ടപ്പോള്‍ ഞാന്‍ കല്ല്യാണമാണോയെന്ന് തെറ്റിദ്ദരിച്ചു.
മദ്ധ്യാഹ്ന നമസ്ക്കാരതിന്ന് ശേഷം മുസ്ല്യാമാരുടെ മൌലീദിന്ന് ശേഷമായിരിക്കും ഭക്ഷണമെന്ന ചിന്ത എന്നെ വിഷമിപ്പിച്ചു.

ഞാന്‍ കമ്പനിയോടൊത്ത് ബിരിയാണിചെമ്പിന്റ്റെ അടുക്കലേക്ക് നിന്നു,

എന്നിട്ട് അതിലേക്കൊന്ന് എത്തി നോക്കി ബിരിയാണിക്ക് പകരം നെയ്ചോറായിരുന്നു ,

ആ… സാരല്ല്യ് നെയ്ചോറെങ്കീ… നെയ്ചോറ്.

കറി കോഴിക്കറിയാണെന്ന് കണ്ടപ്പോള്‍ എന്റ്റെ വായില്‍ വെള്ളമൂറി.
ആരോ സംസാരം ഫൂട്ട്ബാളിലെക്കിട്ടു.പിന്നെ അത് മരണ വീടാണെന്ന് കൂടി ഓര്‍ക്കതെയുള്ള വാഗ്വാദങ്ങളായിരുന്നു.ഞാന്‍ പതുക്കെ രംഗം വിട്ടു മുന്നാരത്തെക്ക് പോയി അവിടെ ഏകദേശം പ്രാര്‍ത്ഥനയോടടുതിരുന്നു കാര്യങ്ങള്‍.

ഞാന്‍ ഒരു മെശയിന്മേല്‍ പതുക്കെ ഇരുന്ന് എന്റ്റെ സീറ്റുറപ്പിച്ചു.പ്രാര്‍ത്ഥന കഴിഞ്ഞതും മലവെള്ളപ്പാചില്‍ കണക്കെ ആളുകള്‍ മേശയിന്മേല്‍ക്ക് ഒഴുകി.മുമ്പ് സീറ്റ് പിടിച്ചതിനാല്‍ എല്ലം നല്ല വണ്ണം കാണാനായി.പതുക്കെ എല്ലവരും ചോറ് വെട്ടി വിഴുങ്ങാന്‍ തുടങ്ങി.ചോറ്റില്‍ കൈ കുത്തിയപ്പോള്‍ ആരൊ എന്റ്റെ കൈ പിടിച്ച് വലിക്കുന്നതായി തോന്നി,

ചോറില്‍ കറിയൊഴിച്ചപ്പൊള്‍ അതില്‍ ഒരു പുഞ്ചിരിയുടെ നിഴലാട്ടം ഞാന്‍ കണ്ടു.

കൈ പതുക്കെ പിന്‍ വലിച്ച് ഞാന്‍ ആ വീട്ടില്‍ നിന്നും പടിയിറങ്ങി

നേരെ എന്റ്റെ വീട്ടിലെക്കു വെച്ച് പിടിച്ചു.

ഒരുമ്മയുടെ കരച്ചില്‍ അപ്പൊഴും അന്തരീക്ഷത്തില് മാറ്റൊലികൊണ്ടിരുന്നു.
സൂര്യന്‍ തന്റെ മുഖം കൂടുതല്‍ വിസ്തൃതമാക്കി...........................

Thursday, July 06, 2006

-----നീ-------------
നിന്നില്‍ ഞാന്‍ കണ്ടത്
എന്റ്റെ ജീവിതമായിരുന്നുവെന്ന
രിയാന്‍ നീ വൈകിയതെന്തേ………….
രാവുകളില്‍ ഞാന്‍ നെയ്ത സ്വപ്നങ്ങളില്‍
കണ്ട ചന്ദ്രബിംബം
നിന്റേതായിരുന്നു
എന്റെ രാത്രികള്‍ പ്രകാശമയമാക്കിയതും
നീയായിരുന്നു
നിന്റെ നയനങ്ങള്‍ എന്റെ ഭാവനയായിരുന്നു
നിന്നോര്‍മകള്‍ എന്‍ വര്‍ണ്ണനകളായിരുന്നു
ഇനിയേതു ജന്മം നമുക്കായ് കാത്തിരിപ്പൂ---
ഒരാലിംഗനത്തിനായ്………………………

Sunday, July 02, 2006

........................ സ്റ്റാര്‍ട്ട്സ്...................................................
കോളേജ് വരാന്തയില്‍ തൂണും ചാരി
മുഖാമുഖം നിന്നു സൊള്ളുന്നതിനിടക്ക്
കാമുകന്‍ തന്റെ പ്രണയിനിയോട്
ചോദിച്ചു “ നീ എനിക്ക് എന്താണു കരുതിവെച്ചിട്ടുള്ളത്?” ....
എന്റെ ഹൃദയം
എന്നു പറഞ്ഞ കാമുകിയോട് ആര്‍ക്കുവേണമതു,
എനിക്ക് വേണ്ടത്
നിന്റെ വൃക്കയാണു,അതിനാണ്‌ ഇപ്പോള്‍ ആവശ്യം...............